Departmental Test - Introducation

Share it:
അക്കൗണ്ട് ടെസ്റ്റുകൾ
A. Account Test (Lower) - 4 papers 
1. Kerala Service Rules Vol. I&II (with books)  
2. Kerala Financial Code Vol. I & II and Kerala Budget Manual (with book) 
3. Kerala Account code Vol. I (with book) and introduction to Indian Govt. Account and Audit (without book) Chapters 12, 26, 27, 28 and 29 are excluded. 
4. Kerala Treasury code vol. I and II and Kerala Account code vol. II (with books) 

B. Account Test (Higher) 5 papers Part-1 
1. Kerala Public Works Account code and Kerala Account code Vol. III (with books) 
2. Kerala Financial Code vol. I & II and - Kerala Budget Manual (with books) Part II
1. Introduction to Indian Govt. Accounts and audit (without book) constitution of India (with book), and Kerala account code vol. I (with book) 
2. Kerala Treasury code vol. I & II (with books) and Kerala account code vol. II (with book). 
3. Kerala Service Rules, vol. I & II (with | books) 

Remarks: അക്കൗണ്ട് ടെസ്റ്റ് ഹയർ വിഭാഗത്തിലെ 5 പേപ്പറുകൾ എല്ലാവർക്കും ബാധകമല്ല. പൊതുമരാമത്ത് വകുപ്പ്, കെ.എസ്.ഇ.ബി. എന്നിവിടങ്ങളിലെ ജീവനക്കാർ മേൽപ്പറഞ്ഞ അഞ്ച് പേപ്പറുകളിലും വിജയിക്കേണ്ടതാണ്. മറ്റുള്ളവർ പാർട്ട് -1 ലെ Papers 01 ഒഴികെയുള്ള നാല് പേപ്പറുകൾ മാത്രം ജയിച്ചാൽ മതി. 

C. Account Test for Executive Officers (2 papers) 
1. Kerala Financial code vol. I & II, Kerala Account code vol. I and Kerala Budget - Manual (with books). 
2. K.S.R. vol. I & II (with books).

മെഡിക്കൽ ഓഫീസർമാർ, എൻജി നീയർമാർ എന്നിവർ മേൽപ്പറഞ്ഞ എക്സിക്യൂട്ടീവ് ഓഫീസർമാർക്കുള്ള ടെസ്റ്റുകളാണ് വിജയിക്കേണ്ടത്. ഇതിനുപകരമായി ഇവർ അക്കൗണ്ട് ടെസ്റ്റ് ലോവർ/ഹയർ എന്നിവയിലൊന്ന് പാസായാൽ മതി. 

D. Account test for ministerial and executive officers of KSEB (Lower) 4 papers. 
1. Kerala Service Rules vol. I & II (with books). 
2. Kerala Financialcode vol. I & II and Kerala Budget Manual (with books) 
3. Elements of commercial accounts and Book Keeping (without book) 
4. Kerala Account Code Vol. I and KTC Vol.1 (with books)

അക്കൗണ്ട് ടെസ്റ്റ് ലോവർ, ഹയർ എന്നിവ ഒരുമിച്ച് എഴുതുന്നതുകൊണ്ട് ചില നേട്ടങ്ങൾ ഉണ്ട്. ഹയർ പേപ്പറുകളെല്ലാം തന്നെ ലോവർ പേപ്പറുകൾക്ക് തുല്യമായും പരിഗണിക്കുന്നു. ഒന്നുകൂടി വിശദമാക്കിയാൽ, ലോവർ പേപ്പറുകൾ മാത്രം (അക്കൗണ്ട് ടെസ്റ്റ് ലോവർ) ആവശ്യമായ ഒരു ജീവനക്കാരന് ലോവറിലെ ഏതെങ്കിലും പേപ്പറുകൾ വിജയിക്കാനായില്ലെങ്കിലും തത്തുല്യമായി അംഗീകരിച്ചിട്ടുള്ള ഹയർപേപ്പർ പേപ്പറുകൾ പാസായാലും മതി. ഇത്തരം സാഹചര്യങ്ങളിൽ ലോവർ സർട്ടിഫിക്കറ്റും അനുവദിക്കുന്നതാണ്. എന്നാൽ ലോവർ പേപ്പറുകളൊന്നും തന്നെ ഹയർ പേപ്പറിന് തുല്യമായി പരിഗണിക്കുന്നതല്ല. തത്തുല്യ പേപ്പറുകളുടെ വിവരം 

Account Test (Lower) 
1. Paper I - K.S.R. 
2. Paper II Kerala Financial code vol. I, II and Kerala Budget Manual. 
3. Paper III - Introduction to Indian Govt. accounts and Audit & Kerala Account code Vol. I. 
4. Paper IV - Kerala Treasury code Vol. I, II and Kerala Account code Vol. II.

Account Test (Higher) 
Part II Paper 3 - K.S.R. 
Part I. Paper 2 - Kerala Financial code Vol. I, II, and Kerala Budget Manual. 
Part II- Paper - 1 - Introduction to Indian Govt. accounts and Audit, constitution of India and Kerala Account Code Vol. 1.
Part II - Paper 2 - Kerala Treasury code Vol. I, II and Kerala Account code Vol. II.

പരീക്ഷകൾ OMR / ഓൺലൈൻ രീതിയിലാണ്. 100 ചോദ്യങ്ങൾക്ക് 100 മാർക്ക്. വിജയിക്കുന്നതിന് 40 ശതമാനം മാർക്ക് ആവശ്യമാണ്. തെറ്റുത്തരങ്ങൾക്ക് 33 മാർക്ക് കുറവുചെയ്യുന്നതാണ്. ഡിലീറ്റ് ചെയ്യുന്ന ചോദ്യങ്ങൾ ഒഴിവാക്കി അവശേഷിക്കുന്നവയുടെ 40 ശതമാനമാണ് പരിഗണിക്കുക. ഉദാ: 100 ചോദ്യങ്ങളിൽ 10 എണ്ണം റദ്ദചെയ്താൽ 90-ൻറ 40 ശതമാനമായ 36 മാർക്ക് മതി.

കെ.എസ്.ആർ. പേപ്പറുകൾക്ക് 2 മണിക്കൂറാണ് പരീക്ഷാ സമയം. മറ്റുള്ളവയ്ക്ക് ഒന്നര മണിക്കൂറും. പരീക്ഷ പാസാകുന്നതിന് 40% മാർക്കുമതിയെന്നുള്ളതിനാൽ നന്നായി ഉത്തരമറിയാവുന്നവ ആദ്യമാദ്യം അറ്റൻഡ് ചെയ്യുന്നതാണുത്തമം. ശരിയുത്തരത്തിൽനിന്ന് മൈനസ് മാർക്കുകൾ പരമാവധി ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ഇതിൽ റാങ്ക് തീരുമാനിക്കലുകൾ ഒന്നുമില്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധവെച്ചുകൊണ്ടുവേണം കടന്നുകൂടുക. അത്രമാത്രം പരീക്ഷയെ സമീപിക്കേണ്ടത്. 

കേരള സർവീസ് റൂൾസ് 
അക്കൗണ്ട് ടെസ്റ്റുകളിൽ പ്രമുഖസ്ഥാനം KSR-നാണ്. നിയമനം മുതൽ റിട്ടയർമെൻറുവരെയുള്ള (ചിലപ്പോൾ മരണം
വരെയും ) സേവനവേതന വ്യവസ്ഥകൾ ഇതിനാൽ തീരുമാനിക്കപ്പെട്ടിരിക്കുന്നു.
ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 309 അവലംബമാക്കിയാണ് ഇതിലെ ചട്ടങ്ങൾ (റൂളുകൾ) ഉണ്ടാക്കിയിട്ടുള്ളത്. 

KSR- ന് രണ്ട് വാല്യങ്ങളിലായി മൂന്നു ഭാഗങ്ങളാണുള്ളത്. ഒന്നും രണ്ടും ഭാഗങ്ങൾക്ക് (വാല്യം I) 01.11.1959 മുതലാണ് പ്രാബല്യം. ഇതിൽ ജോയിനിങ് ടൈം, പ്രൊബേഷൻ, ശമ്പളം, അവധികൾ, അന്യസേവനം, സസ്പെൻഷൻ. ഡിസ്മിസൽ, റിമൂവൽ, കമ്പൽസറി റിട്ടയർമെൻറ് വിവിധ ശമ്പള നിർണയച്ചട്ടങ്ങൾ, യാത്രപ്പടികൾ (വാല്യം 1, ഭാഗം II) എന്നിവയെക്കുറിച്ചുള്ള റൂളുകൾ ഉൾപ്പെടുത്തിയിരിക്കുന്നു. ഇതോടൊപ്പം ഒന്നുമുതൽ പന്ത്രണ്ട് വരെയുള്ള അനുബന്ധങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. 

KSR- ഭാഗം III (വാല്യം II) ൽ പെൻഷൻ റൂളുകൾ ഉൾക്കൊള്ളുന്നു. യോഗ്യസേവന കാലയളവ് വിവിധതരം പെൻഷനുകൾ, പെൻഷണർമാരുടെ പുനർനിയമനം, പെൻഷൻ അനുമതി നടപടികൾ, പെൻഷൻ വിതരണം എന്നിവ ഇതിൽ പ്രതിപാദിക്കുന്നു. ഇതിന് 01.11.1956 മുതൽ പ്രാബല്യമുണ്ട്. 

# വർക്ക് എസ്റ്റാബ്ലിഷ്മെൻറ് ജീവനക്കാർ, കണ്ടിൻജൻറ് ജീവനക്കാർ, കരാർ നിയമനക്കാർ എന്നിവർക്ക് കെ.എസ്.ആർ. ബാധകമല്ല. 
# സ്പീക്കർ, മന്ത്രിമാർ എന്നിവരുടെ പേഴ്സണൽ സ്റ്റാഫിൽ നേരിട്ട് നിയമിതരാവുന്നവർക്കും (സർക്കാർ സർവീസിൽ അല്ലാത്തവർ) ഇത് ബാധകമല്ല.
# ഇവർക്ക് നിയമസഭ കാലാകാലങ്ങളിൽ പാസാക്കുന്ന സ്പെഷ്യൽ റൂളുകളാണ് ബാധകം. മറ്റ് സേവനവേതന വ്യവസ്ഥകൾ ബാധകമായിട്ടുള്ളവർക്കും - അഖിലേന്ത്യാ സർവീസുകാർ, ഹൈക്കോടതി ജഡ്ഡിമാർ തുടങ്ങിയവർ കെ.എസ്.ആർ. ബാധകല്ല. 
# കെ.എസ്.ആറിലെ വ്യവസ്ഥകൾ  പ്രാവർത്തികമാക്കുന്നതിനുള്ള അധികാരം വ്യവസ്ഥകൾക്കു വിധേയമായി സർക്കാർ ഏതെങ്കിലും ഉദ്യോഗസ്ഥന് നൽകുന്നതാണ്. എന്നാൽ ചുവടെ കൊടുക്കുന്ന വിഷയങ്ങളിന്മേൽ സർക്കാരിനായിരിക്കും പൂർണാധികാരം. 
1. റൂളുകൾ ഉണ്ടാക്കുന്നതിനുള്ള അധികാരം (റൂൾ എ) 
2. കോമ്പൻസേറ്ററി അലവൻസുകൾ അനുവദിക്കുന്നതിനുള്ള വ്യവസ്ഥകളുടെ നിയന്ത്രണം (റൂൾ 9 സി) 
3. സർക്കാർ കെട്ടിട വാടകനിരക്ക് നിർണയം. താമസക്കാരിൽനിന്ന് ഈടാക്കേണ്ടുന്ന വാടക നിശ്ചയിക്കൽ (റൂൾ 9, ഡി) 
4. അന്യസേവനത്തിൽ (ഫോറിൻ സർവീസ് അഥവാ ഡെപ്യൂട്ടേഷൻ) നിയോഗിക്കപ്പെടുന്ന ജീവനക്കാരുടെ ലീവ്, പെൻഷൻ കോൺട്രിബ്യൂഷനുകൾ (LS & PC) നിരക്കുകളുടെ നിർണയം (റൂൾ 9 ഇ). 
5. ഡെപ്യൂട്ടേഷൻ ജീവനക്കാർക്ക് ഡെപ്യൂട്ടേഷനിൽത്തുടരുന്ന സ്ഥാപനത്തിൽനിന്ന് പെൻഷൻ ആനുകൂല്യങ്ങൾ സ്വീകരിക്കുന്നതിന് അനുമതി നൽകൽ (റൂൾ 9 എഫ്)
6. ചട്ടങ്ങളുടെ ഭേദഗതി, പുതുക്കൽ, വ്യാഖ്യാനിക്കൽ (റൂൾ 11) 
പ്രധാന അനുബന്ധങ്ങൾ (കെ.എസ്.ആർ. ഭാഗം 1)
അനുബന്ധം 3- ഓഫീസ് ചാർജ് കൈ മാറ്റ വ്യവസ്ഥകൾ (റൂൾ 23 അവലംബം) 
അനുബന്ധം 4- സ്പെഷ്യൽ പേ, കോമ്പൻസേറ്ററി അലവൻസുകൾ എന്നിവ അനുവദിക്കുന്നതിനുള്ള വ്യവസ്ഥകൾ. 
അനുബന്ധം 4 എ- ജീവനക്കാരുടെ ഓവർടൈം അലവൻസുകൾ (നിയമസഭാ സമ്മേളന കാലയളവിൽ) അനുവദിക്കുന്നത് (റൂൾ 14 അവലംബം )
Share it:

Introducation

Post A Comment:

0 comments: