എറണാകുളം ജില്ലയിലെ ഒരു ഗ്രാമാന്തരീക്ഷത്തിൽ ജീവിക്കുന്നു. കുട്ടികളോടൊത്ത് കളിച്ചും ചിരിച്ചും അവരെ ചിന്തിപ്പിച്ചും കൗതുകങ്ങൾ ഉണർത്തിയും അവർക്കൊപ്പം നടക്കുന്നു.....
സാങ്ഷനിങ് അധികാരികൾക്ക് ലീവ് അനുവദിക്കാനോ നിരസിക്കുന്നതിനോ ഉള്ള അധികാരമുണ്ട്. ഒരിക്കൽ അപേക്ഷിച്ച ലീവ് മാറ്റുന്നതിന് സാങ്ഷനിങ് അധികാരികൾക്ക് അധികാരമില്ല.
അനുവദിക്കുന്ന ലീവുകൾ സൂപ്പറാന്വേഷൻ കാലാവധി കഴിയാൻ പാടില്ല. (റൂൾ 75)
ആർജിതാവധി [Earned Leave] ഒഴികെയുള്ള ലീവുകൾ ലീവനുവദിച്ച തീയതി മുതൽ മറ്റവധികളായി പരിവർത്തനം ചെയ്യാവുന്നതാണ്. [റൂൾ 76 & 89(1)]
ലീവിലുള്ള ഉദ്യോഗസ്ഥനെ ഡ്യുട്ടിയ്ക്കായി തിരിച്ചുവിളിക്കാവുന്നതാണ്. നിർബന്ധിതമായി വിളിക്കപ്പെടുന്ന സാഹചര്യങ്ങളിൽ ഇദ്ദേഹം യാത്ര ആരംഭിക്കുന്ന സമയം മുതൽ ഡ്യുട്ടിയിൽ എന്ന രീതിയിൽ പരിഗണിക്കുന്നു. യാത്രസമയത്ത് ലീവ് സാലറിക്കും ടി.എയ്‌ക്കും [റൂൾ 70] അർഹതയുണ്ടായിരിക്കും.
സസ്‌പെൻഷൻ സമയത്ത് ലീവ് അനുവദനീയമല്ല [റൂൾ 59]
ഇന്ത്യയിൽ / വിദേശത്ത് ജോലി അന്വേഷണാർഥം എടുക്കപ്പെടുന്ന അവധിയൊഴികെ [അപ്പൻഡിക്സ് XIIഎ] യുള്ള അവധികൾക്കൊപ്പം മറ്റവധികൾ [തുടർച്ചയായി] അനുവദനീയമാണ്. [റൂൾ 73] എന്നാൽ അപ്പൻഡിക്സ് XIIഎ പ്രകാരമുള്ള അവധിക്കൊപ്പം അപ്പൻഡിക്സ് XII സി പ്രകാരമുള്ള അവധി കൂട്ടിച്ചേർക്കാവുന്നതാണ്.
Post A Comment:
0 comments: